Like us

Breaking News
recent

വേര്‍ഡ്പ്രസ്സ്

വേര്‍ഡ്പ്രസ്സ് ലോകത്ത് ഏറ്റവും പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു സൗജന്യ സ്വതന്ത്ര വെബ്‌ കന്റെന്റ്റ് മാനേജ്‌മന്റ്‌ സിസ്റ്റമാണ്.ഇത് പിഎച്പിയില്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.ഏറ്റവും പുതിയ പതിപ്പ് 4.3.1 (September 15, 2015)ആണ് beta പതിപ്പുകളും ലഭ്യമാണ്.ഇത് ഒരു ബ്ലോഗിങ് സോഫ്റ്റ്‌വെയര്‍ കൂടിയാണ്.ഇതില്‍ buddypress എന്ന വേര്‍ഡ്പ്രസ്സ് plugin ഇന്‍സ്റ്റോള്‍ ചെയ്താല്‍ അത് ഒരു സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് കൂടി ആക്കാന്‍ സാധിക്കും..mysql ഡാറ്റാബേസില്‍ ആണ് ഇത് ഉപയോഗിക്കുന്നത്.ഇത് ഒന്നിലധികം പ്ലട്ഫോര്മുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും.2003 മെയ്‌ 27ന് Matt Mullenweg ഉം Mike Little ഉം ചേര്‍ന്ന് വോര്‍ദ്പ്രേസ്സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി.ഗ്നു GPL ലൈസന്‍സ് ആണ് ഇതിനുള്ളത്.വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ പല വ്യക്തിഗത ബ്ലോഗിനും,സൈറ്റ്കള്‍ നിര്‍മിക്കാനും ഇത് ഉപയോഗിച്ച് വരുന്നു.പുതിയ വേര്‍ഡ്പ്രസ്സ് ഏറെ ആകര്ഷന്നീയമാണ്.തീമുകള്‍ (theme)വളെരെ എളുപ്പത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നു അതും എഫ്.ടി.പി ഉപയോഗിക്കാതെ എന്നത് ഇതിനേ ഏറെ ശ്രേദ്ധേയമാക്കുന്നകാര്യം.ഇന്സ്ടല്ലിങ്ങും വളെരെ എളുപ്പമാണ്.ധാരളം തീമുകളും (theme) ലഭ്യമാണ്.വേര്‍ഡ്പ്രസ്സ് ഇന്സ്ടല്ലിംഗ്(wordpress installing) എങ്ങനെ എന്നറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യൂ.വോര്‍ദ്പ്രേസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://wordpress.org ആണ്.വേര്‍ഡ്പ്രസ്സ് ഇന്ന് മലയാളത്തിലും ലഭ്യമാണ്.അനേകം ഭാഷകളില്‍ ഈ cms ഉപയോഗിക്കാന്‍ സാധിക്കും.വേര്‍ഡ്പ്രസ്സ് രണ്ട് തരത്തില്‍ ഉണ്ട്. Wordpress.org യില്‍ നിന്ന് ലഭിക്കുന്നത് വേര്‍ഡ്പ്രസ്സ് സി.എം.എസ് ആണ്. വേര്‍ഡ്പ്രസ്സിന്റെ മറ്റൊരു സൈറ്റ് അയ wordpress.com എന്നതില്‍ വേര്‍ഡ്പ്രസ്സ് സി.എം.എസ് ഇന്‍സ്റ്റോള്‍ ചെയ്ത പതിപ്പാണ്‌. സ്വന്തം ഹോസ്റ്റിഗ് ഉപയോഗിച്ചാണ്‌ വേര്‍ഡ്പ്രസ്സ് സി.എം.എസ്  ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. എന്നാല്‍ wordpress.com എന്ന സൈറ്റില്‍ നമ്മള്‍ വേര്‍ഡ്പ്രസ്സ് ഇന്‍സ്റ്റോള്‍ ചെയ്യണ്ട.അവിടെ ഉണ്ടാക്കുന്ന സൈറ്റ് വേര്‍ഡ്പ്രസ്സ് തന്നെയാണ് ഹോസ്റ്റ് ചെയ്യുന്നത്. Wordpress.comല്‍ പണം നല്‍കിയും സൗജന്യമായും ഹോസ്റ്റ് ചെയ്യാന്‍ ആവും. ഇനി ഞാന്‍ മനസ്സിലാകാത്തവര്‍ക്ക് വേണ്ടി ചുരുക്കി പറയാം വേര്‍ഡ്പ്രസ്സ് .കോം ന് ഹോസ്റ്റിഗിന്റെ ആവശ്യമില്ല എന്നാല്‍ വേര്‍ഡ്പ്രസ്സ് സി.എം.എസിന് ഹോസ്ടിങ്ങിന്റെ ആവശ്യമുണ്ട്.അത്യാവശ്യം മനസിലായി കാണും എന്ന്‍ തോന്നുന്നു. താഴെ നല്‍കിയിരിക്കുന്നത്  വേര്‍ഡ്പ്രസ്സ് ഇന്‍സ്റ്റോള്‍ ചെയ്ത വെബ്സൈറ്റ് ആണ്  



മുകളില്‍ നല്കിയിരിക്കുന്നതാണ് Wordpress ലോഗിന്‍ പേജ്. ഇവിടെയാണ് Admin,Author,Subscriber തുടങ്ങിയവര്‍ക്ക് ലോഗ് ഇന്‍ ചെയ്യുന്നത്.മിക്ക വേര്‍ഡ്പ്രസ്സ് സൈറ്റിന്റെയും ലോഗിന്‍ചെയ്യുന്ന പേജ് ഡൊമൈന്‍ നെയിം/wp-admin എന്നോ ഡൊമൈന്‍ നെയിം/wp-login.php എന്നതാവും.



ഇതാണ് Wordpress Dashboard . Admin,Author തുടങ്ങിയവര്‍ ലോഗ് ഇന്‍ ചെയ്താല്‍ ഈ ഡാഷ്- ബോര്‍ഡ്‌ ആണ് പ്രത്യക്ഷപ്പെടുന്നത്. Dashboardല്‍ Posts,Media,Pages,Comments,Appearance, Plugins,Users,Tools,Settings തുടങ്ങിയവ ഉണ്ട്.വേര്‍ഡ്പ്രസ്സില്‍ Admin ആണ് ഏറ്റവും കൂടുതല്‍ അധികാരം ഉള്ളത്. മറ്റ് ഉപയോഗ്താക്കള്‍ക്ക് അധികാര പരിധികള്‍ ഉണ്ട് .


വായനക്കാര്‍ കാണുന്നത് മുകളില്‍ നല്‍കിയിരിക്കുന്ന പേജ് ആയിരിക്കും.ഇത് വേര്‍ഡ്പ്രസ്സ് 4.2 ന്‍റെ Default തീമിന്റെ വായനക്കാര്‍ കാണുന്ന ഭാഗമാണ്. തീം മറ്റുന്നതിനനുസരിച്ച് മുകളില്‍ നല്‍കിയിരിക്കുന്ന പേജ് മാറും


ഇനി വേര്‍ഡ്പ്രസ്സ്.കോംമിലെ സൈറ്റ് കാണാം 
വേര്‍ഡ്പ്രസ്സ് സി.എം.എസ് തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.എന്നാല്‍ വേര്‍ഡ്പ്രസ്സ് .കോം ന് ഹോസ്റ്റിഗിന്റെ ആവശ്യമില്ല എന്നാല്‍ വേര്‍ഡ്പ്രസ്സ് സി.എം.എസിന് ഹോസ്ടിങ്ങിന്റെ ആവശ്യമുണ്ട് എന്ന്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ ? വേര്‍ഡ്പ്രസ്സ്.കോം വെബ്സൈറ്റ് താഴെ കൊടുത്തിരിക്കുന്നു 


WORDPRESS.COM ലോഗിന്‍ പേജ് താഴെ കൊടുത്തിരിക്കുന്നു


വേര്‍ഡ്പ്രസ്സ്.കോം ഡാഷ്ബോര്‍ഡ്‌ താഴെ കൊടിതിരിക്കുന്നു

എന്നാല്‍ വേര്‍ഡ്പ്രസ്സ്.കോം സൗജന്യ ഉപയോഗ്താക്കള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. എല്ലാ വോര്‍ദ്പ്രേസ്സ്സ് plugin,theme തുടങ്ങിയവ ഉപയോഗിക്കാന്‍ ആവില്ല വേര്‍ഡ്പ്രസ്സ്.കോംമില്‍ ഉള്ളവ മാത്രമേ ഉപയോഗിക്കാന്‍ ആവുകയുള്ളൂ

നിങ്ങള്ക്ക്  ചിലപ്പോള്‍ ഈ പോസ്റ്റുകളും ഇഷ്ടപ്പെടും

1.Wordpress കൊണ്ടൊരു സൗജന്യ വെബ്സൈറ്റ് നിര്‍മാണം 
2.ദ്രുപല്‍ (സി.എം.എസ്)
3.free unlimited hosting
4.ദ്രുപല്‍ ഇന്‍സ്റ്റോള്‍(Create a free website in malayalam)

Like us

Powered by Blogger.