Like us

Breaking News
recent

Drupal malayalam instllation(create free website in malayalam)


ദ്രുപല്‍ മലയാളം ഇന്സ്ടല്ലിംഗ് step by step  (drupal malayalam installation) step by step
താഴെ കൊടുത്തിരിക്കുന്ന സംഗതികള്‍ ഉണ്ടെങ്കില്‍ നമുക്ക് തുടങ്ങാം
1.നിങ്ങള്‍ക്ക് ഇ-മെയില്‍  ഉണ്ടാവണം  ഇല്ലെങ്കില്‍ ജിമെയിലില്‍ നിന്ന് ഒരു അക്കൗണ്ട്‌ തുടങ്ങു സൌജന്യമായി

GMAIL SIGNUP


2.നിങ്ങള്‍ക്ക് ഒരു ഡൊമൈന്‍(domain) നെയിം ആവശ്യമാണ് മനസിലായില്ല അല്ലേ? എങ്കില്‍ ഒരു  ഉദാഹരണം കാണൂ  www.example.com.ഇപ്പോള്‍ മനസ്സിലായോ ? നിങ്ങള്‍ ഇതിനായി ഡൊമൈന്‍ രെജിസ്റ്റാറും ആയും  ബന്ധപ്പെടണം.മിക്ക ഡൊമൈനും സൌജന്യമല്ല .  ഉദാഹരണം .in/.com  തുടങ്ങിയവയിലൊക്കെ അവസാനിക്കുന്ന ഡൊമൈനുകള്‍ .വിരലില്‍ എണാവുന്ന  ഡോമൈനുകള്‍ മാത്രമാണ് സൌജന്യം!. നിങ്ങള്‍ക്ക് സബ്-ഡൊമൈന്‍ തിരഞ്ഞെടുത്ത് ഈ പ്രശ്നം പരിഹരിക്കാം. അല്ലെങ്കില്‍ ഡൊമൈന്‍ രെജിസ്ടര്‍ ചെയ്യണം.നിങ്ങളോട് എന്താണ് സബ് ഡൊമൈന്‍ എന്ന് പറയാന്‍ വിട്ടുപോയി www.blog.example.com ഒരു സബ്ഡൊമൈനിന് ഉദാഹരണമാണ്‌ . cu.cc സബ് ഡൊമൈന്‍ രേജിസ്ട്രാര്‍ക്ക് ഒരു ഉദാഹരണമാണ്‌. നിങ്ങള്‍ക്ക് ഇഷ്ടമുള്ള  പേര്.cu.cc എന്ന വിലാസം ഇത് നല്‍കും. നിങ്ങള്‍ക്ക് ഡൊമൈന്‍ തന്നെ വേണം എന്നാല്‍ സൌജന്യമയിരിക്കണം എന്ന് വാശി ഉണ്ടെങ്കില്‍ www.freenom.com സന്ദര്‍ശിക്കൂ ഇവിടെ തന്നെ പണം കൊടുത്തുള്ളതും സൌജന്യമായ  ഡൊമൈനുകള്‍  രെജിസ്ടര്‍ ചെയ്യാം എന്നതും പറഞ്ഞുകൊള്ളട്ടെ
താഴെ freenom.com എന്ന വെബ്സൈട്ടിന്റെ ചിത്രം നല്‍കിയിരിക്കുന്നു

FREE DOMAIN REGISTRATION IN MALAYALAM





Find a new free domain എന്നയിടത്ത് നിങ്ങള്ക്ക് ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യുക അതിനു ശേഷം Check Availability എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.പിന്നീട് വരുന്ന പേജില്‍  Get it Now! എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശ്രെദ്ധിക്കുക നിങ്ങള്‍ സൌജന്യമാണ് തിരഞ്ഞെടുത്തതെന്ന്‍(USD 0.00) അതിനു ശേഷം നിങ്ങളുടെ വിവരങ്ങള്‍ നല്‍കുക.freenom നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഒന്നും ചോദിക്കുകയില്ല (സൌജന്യമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ മാത്രം)


3. മൂന്നാമതായി ഹോസ്റ്റിംഗ്(hosting) ആവശ്യമാണ് നിങ്ങള്‍ക്ക്  ഇത് ഇല്ലെങ്കില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ hostinger.in(ഹോസ്ടിങ്ങേര്‍.ഇന്‍) എന്ന വിലാസത്തില്‍ പോയി സൌജന്യമായി സൈന്‍ അപ്പ്‌ ചെയ്യൂ   നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ പണം കൊടുത്ത് ഉപയോഗിക്കൂ.ഈ സൈറ്റില്‍ സൌജന്യവും അല്ലാത്തതുമായ ഹോസ്റ്റിംഗ് സാധ്യമാണ് .നിങ്ങള്‍ക്ക് ഈ സേവനം ആയുഷ്കാലം സൌജന്യമായി ഉപയോഗിക്കാം അല്ലങ്കില്‍  നിങ്ങള്‍ പണം മുടക്കിയുല്ലതാണ് തിരഞ്ഞെടുക്കുന്നതെനെങ്കില്‍ ഒരു നിര്‍ദിഷ്ട സമയത്തിന് ശേഷം വീണ്ടും പണമടക്കേണ്ട വരും.നിങ്ങള്‍ sign up ചെയുന്നത് സൌജന്യമായാനങ്കില്‍ നിങ്ങള്‍ പണം അടക്കേണ്ട വരില്ല.നിങ്ങളുടെ  ബാങ്ക് അക്കൌണ്ടോ,മാസ്റ്റര്‍ കാര്‍ഡോ ,വിസ കാര്‍ഡോ ,പയ്പലോ , രൂപെ കാര്‍ഡോ സൈന്‍ അപ്പ്‌ ചെയുംബോഴോ സൌജന്യ  ഹോസ്റ്റിംഗ് അക്കൌണ്ട് തുടങ്ങുമ്പോഴോ ചോദിക്കില്ല

HOSTINGER SIGNUP IN MALAYALAM



ഇതാണ്  ഹോസ്ടിങ്ങേര്‍ സൈറ്റ്. free hosting എന്നതിന് താഴെയുള്ള order now! എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ സൌജന്യമായി സൈന്‍ അപ്പ്‌ ചെയ്യാം(അക്കൌണ്ട് തുടങ്ങാം).
നിങ്ങള്ക്ക് കൂടുതല്‍ സൌജന്യ  ഹോസ്ടിങ്ങ് ദാതാക്കളെ  കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇനി നമ്മള്‍ക്ക് തുടങ്ങാം നിങ്ങള്‍ തയാറാണോ ? എങ്കില്‍ ഞാന്‍ തയാറാണ്

നിങ്ങള്‍ ഹോസ്ടിങ്ങേരില്‍ അക്കൌണ്ട് തുടങ്ങിയല്ലോ അല്ലേ?  hostinger.in (ഹോസ്ടിങ്ങേര്‍.ഇന്‍)  കയറി ഒരു അക്കൌണ്ട് ഉണ്ടാക്കൂ ( അക്കൌണ്ട് ഇല്ലങ്കില്‍ മാത്രം)
അതിനു ശേഷം New Hosting account എന്ന ബട്ടണില്‍ ക്ലിക്ക്ചെയ്യുക free hosting order ചെയുക


ശേഷം താഴെ കൊടുത്തിരിക്കുന്ന പോലെ ഉള്ള  പേജ് കാണാം 


subdomain എന്നതിന് വലതു വശത്ത് ഒരു വെളുത്ത നിറത്തില്‍ ഒരു ബോക്സ്‌ കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ ഡൊമൈന്‍ ആകും അതില്‍ നിങ്ങളുടെ ഡൊമൈന്‍ നെയിം നല്‍കുക.ശേഷം മറ്റ് വിവരങ്ങള്‍ നല്‍കി Continue എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

അടുത്തതായി നിങ്ങളുടെ ഡൊമൈന്‍ hostinger.in ലേക്ക് പോയിന്റ്‌ ചെയ്യണം നിങ്ങള്‍ freenom ആണ് ഡൊമൈന്‍ രെജിസ്ടര്‍ ചെയ്യാന്‍ ഉപയോഗിച്ചതെങ്കില്‍ അതില്‍ ലോഗിന്‍ ചെയ്യൂ  അവിടെ മുകളിലുള്ള domains എന്നതില്‍ മൗസ് കൊണ്ടുവരുക അപ്പോള്‍ My domains കാണാം അത് ക്ലിക്ക് ചെയ്യുക അത് കഴിഞ്ഞ് നിങ്ങളുടെ ഡൊമൈന്‍റെ വലതുവശത്തുള്ള  Manage Domain ക്ലിക്ക് ചെയ്യുക  അതുകഴിഞ്ഞ്  താഴെ ഉള്ള ചിത്രം കാണൂ

DOMAIN POINTING TO YOUR SERVER IN MALAYALAM





നിങ്ങളുടെ ഡൊമൈന്‍ സെലക്ട്‌ ചെയ്ത് അവിടെയുള്ള Manage Tools ക്ലിക്ക് ചെയ്യുക അപ്പോള്‍
താഴെ Nameservers എന്നത്‌ വരും അവിടെ ക്ലിക്ക് ചെയ്യുക വരുന്ന പേജില്‍  Use default nameservers എന്നതിലെ കുത്ത് മാറ്റി Use custom nameservers (enter below) എന്നതിലേക്ക് ആക്കണം  താഴെ Nameserver1,2,3,4 എന്നയിടത്  യഥാക്രമം താഴെ  പറയുന്നപോലെ ആക്കണം
NS01.FREENOM.COM  എന്നത് NS1.HOSTINGER.IN ആക്കണം
NS02.FREENOM.COM  എന്നത് NS2.HOSTINGER.IN ആക്കണം
NS03.FREENOM.COM  എന്നത് NS3.HOSTINGER.IN ആക്കണം
NS04.FREENOM.COM  എന്നത് NS4.HOSTINGER.IN ആക്കണം

4.ഇനിദ്രുപല്‍ ഡൌണ്‍ലോഡ് ചെയ്യുക എന്നതാണ് അടുത്ത ദൌത്യം www.drupal.org എന്ന സൈറ്റില്‍ നിന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം.  താഴെ കൊടുത്തിരിക്കുന്നത് ദ്രുപല്‍.ഓര്‍ഗ് വെബ്സിടിന്റെ ചിത്രമാണ് അത് ശ്രെദ്ധിക്കുക

DOWNLOADING  DRUPAL IN MALAYALAM




അതിനുശേഷം ഒരു പേജ് തുറന്നു വരും അത് താഴെ കൊടുത്തിരിക്കുന്നു.Download Drupal 7.38 എന്നതില്‍ ക്ലിക്ക് ചെയ്യുക. ഈ പോസ്റ്റ്‌ ഇട്ടപ്പൊഴത്തെ  പതിപ്പാണ്‌ drupal 7.38. പുതിയ പതിപ്പുകള്‍ വന്നുകൊണ്ടിരിക്കും. പക്ഷെ ഇന്സ്ടല്ലിംഗ്(Installing) ഒരുപോലെ ആയിരിക്കും.  Drupal 7.38 തന്നെ വേണം എന്ന് വാശിപിടിക്കരുത് പുതിയ പതിപ്പുകള്‍ വേണം നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍(പുതിയവ വന്നാല്‍ മാത്രം).പിന്നെ ഒരു കാര്യം ദ്രുപല്‍ ബീറ്റാ പതിപ്പുകളും ലഭ്യമാണ് അത് Drupal core 8.x എന്നും Drupal core 9.x എന്നൊക്കെ ആയിരിക്കും അവ ഡൌണ്‍ലോഡ് ചെയ്യരുത് അതിന് തീമുകള്‍,module തുടങ്ങിയവ കുറവാണ്.അവ ദ്രുപല്‍ ടെസ്ടിങ്ങിന് ഇറക്കുന്നതാണ്.ബീറ്റ പതിപ്പില്‍ ചില പോരായ്മകളുണ്ട് ( Bugs)





ഇതുകഴിഞ്ഞും മറ്റൊരു പേജും തുറന്നുവരും അതിന്റെയും ചിത്രം താഴെ കൊടുത്തിരിക്കുന്നു


അവിടെ download എന്നതിന് താഴെ tar.gz/zip തുടങ്ങിയവ കാണും അതില്‍ ഏത്‌ങ്കിലും ഒന്ന്‍ തിരഞ്ഞെടുക്കുക അപ്പോള്‍  ഡൌണ്‍ലോഡ് ആകും.ഈ ഫയലുകള്‍ winrar അല്ലെങ്കില്‍ winzip തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എക്ഷ്ട്രക്ട്ട് ചെയ്യാനാവും

ഇനി നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത ദ്രുപല്‍ നമ്മളുടെ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുക എന്നതാണ് അടുത്ത കടമ്പ.ഈ കടമ്പ കടക്കാന്‍ മൂന്ന്‍ വഴികളുണ്ട് അതില്‍ ഏതാണ്ങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ഒന്നിനേക്കാള്‍ രണ്ട് എളുപ്പമായിരിക്കും അതിനെക്കാളും മൂന്നാമത്തെ വഴി എളുപ്പമായിരിക്കും.പക്ഷെ ഞാന്‍ മൂന്നാമ്മത്തെ വഴി തിരഞ്ഞെടുക്കാന്‍ ആവിശ്യപ്പെടില്ല അതിന് ചില പോരായ്മ ഉണ്ട് അത് വഴിയെ മനസിലാകും.ഏതായാലും  ഈ മൂന്ന്‍ വഴിയും ഞാന്‍ പറഞ്ഞു തരാം.പിന്നെ ഒരു കാര്യം ഒരു വഴിയും തിരഞ്ഞെടുക്കാതെ പെരുവഴി ആകരുത്.


വഴി ഒന്ന്(അത്ര എളുപ്പമല്ല)

 

നിങ്ങള്‍ക്ക് ഫയല്‍സില്ല(filezilla) എന്ന സോഫ്റ്റ്‌വെയറിന്റെ സഹായം ഇതിന് ആവശ്യമാണ്.ഇത് തികച്ചും സൌജന്യവും സ്വതത്രവുമാണ്.നിങ്ങള്‍ക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അപ്പോള്‍ താഴെ കൊടുത്തിരിക്കുന്നതുപോലത്തെ പേജ് കാണാം

DOWNLOADING FILEZILLA


ഇത് വിന്‍ഡോസ്‌,ലിനക്സ്‌,മാക് ഓസ്‌ എക്സ് എന്നിവയ്ക്ക് ലഭ്യമാണ്. ഫയല്‍സില്ല ഒരു ftp client സോഫ്റ്റ്‌വെയര്‍ ആണ് .ഇത് ഗ്നു പബ്ലിക്‌ ലൈസന്‍സ് ഉപയോഗിച്ചാണ്‌ വിതരണം ചെയ്യുന്നത് .  ഡൌണ്‍ലോഡ് ചെയ്ത ശേഷം ഫയല്‍സില്ല(filezilla) നിങ്ങളുടെ കമ്പ്യൂട്ടറില്‍  ഇന്‍സ്റ്റോള്‍ ചെയ്യണം. അത്‌ കഴിഞ്ഞ് winrar/winzip എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് ദ്രുപല്‍ എക്ഷ്ട്രക്ട്ട് ചെയ്യണം 

DRUPAL FILE EXTRACTING






ഇനി നിങ്ങള്‍ hostinger.in എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്ത് കഴിയുമ്പോള്‍ Cpanel (താഴെ ചിത്രത്തിലേതു പോലെ{FTP PASSWORD CHANGING}) ഓപ്പണ്‍ ആകും ഇല്ലാത്ത പക്ഷം hosting എന്ന മുകളിലത്തെ ബട്ടന്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ ഡൊമൈനിന്റെ വലതു വശത്തുള്ള  switch എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.വരുന്ന പേജ് സ്ക്രോല്‍ ചെയ്യുക അപ്പോള്‍ FTP Access എന്ന ബട്ടന്‍ കാണും അതില്‍  ക്ലിക്ക് ചെയുക.തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ FTP(ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍) Password മാറ്റുക അത് ഓര്‍ത്തിരിക്കണം (Change account password എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വേണം മാറ്റാന്‍) ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ FTP യുടെ മാത്രം പാസ്സ്‌വേര്‍ഡ്‌ ആണ് നിങ്ങള്‍ മാറ്റുന്നത് അത് ഹോസ്ടിങ്ങേര്‍ അക്കൗണ്ടിന്‍റെ അല്ല.പിന്നെ മറ്റൊരു കാര്യം നിങ്ങള്‍ ഹോസ്ടിങ്ങേര്‍ സൈറ്റില്‍ നിന്ന് പാസ്സ്‌വേര്‍ഡ്‌ മാറ്റിയ ശേഷം ലോഗ് ഔട്ട്‌ ചെയണ്ട FTP Access എന്നപേജ്  തുറന്നിരിക്കട്ടെ അടുത്ത സ്റ്റെപ് ഇതുമായി ബന്ധപ്പെട്ടതാണ് .നിങ്ങള്‍ ബ്രൌസര്‍ Minimize ചെയ്യുക.ഇനി ബ്രൌസര്‍ എന്താ എന്നരിയില്ലേല്‍ ഉദാഹരണം പറഞ്ഞുതരാം Mozilla Firefox,Google Chromium,Internet Explorer തുടങ്ങിയവ.ഇനി നിങ്ങള്‍ക്ക് Minimize എന്താ എന്ന് അറിയില്ലേല്‍ അതും പറഞ്ഞു തരാം ഏറ്റവും വലതു വശത്ത് മുകളില്‍ ഒരു  x ചിന്നം കാണുന്നില്ലേ അതിന്‍റെ ഏറ്റവും ഇടത്തെ അറ്റത്തിലെ ബട്ടനാണ് Minimize( "-" ഇത് പോലെ ഇരിക്കും ) ഇപ്പോള്‍ മനസ്സിലായിഎന്ന് കരുതുന്നു എന്നിട്ടും മന്സിലയില്ലേല്‍ എനിക്കിത്രേ പറയാനുള്ളൂ  ഇതിലും കൂടുതല്‍ സഹായിക്കാന്‍ പറ്റൂല  

 FTP PASSWORD CHANGING 




ശേഷം  നിങ്ങള്‍ filezilla തുറക്കുക 


CONNECTING TO YOUR SERVER USING FILEZILLA





നിങ്ങളുടെ ഹോസ്ടിങ്ങേര്‍ FTP Access തുറന്നനല്ലോ ഇരിക്കുന്നത്.
yourdomain.com എന്നയിടത് FTP Accessലേ FTP host എന്നതിന് വലതു വശത്തുള്ള ftp.******.*** ഉദാ: ftp.yourdomain.com കോപ്പി ചെയ്യുക ഇനിയും മനസിലയില്ലേല്‍ മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രവും താഴെ നല്‍കിയിരിക്കുന്ന ചിത്രവും നല്‍കിയിരിക്കുന്ന വിവരണവും ശ്രദ്ധിച്ചാല്‍ മതി



Filezillaയിലെ Username എന്ന ഭാകത്ത് FTP Username എന്നതിന്റെ വലത് വശത്തുള്ള uഎന്നും പറഞ്ഞ് തുടങ്ങുന്ന സാധനം കോപ്പി ചെയ്ത് ഫയല്‍സില്ലയിലെ username എന്നയിടത് പേസ്റ്റ് ചെയ്യുക അടുത്തത് പാസ്സ്‌വേര്‍ഡ്‌ ആണ് അത് നിങ്ങള്‍ ചേഞ്ച്‌ ചെയ്തിരിന്നല്ലോ അത് കൊടുക്കുക പിന്നെ പോര്‍ട്ട്‌(port) എന്ന ഭാകത്ത് 21 എന്ന് കൊടുത്താല്‍ മതിയാകും കൊടുത്തില്ലേലും കുഴപ്പമില്ല ബാക്കി ഫയല്‍സില്ല നോക്കിക്കോളും.പിന്നെ quick connect എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ കുറേഎന്തക്കയോ എഴുതിക്കനിക്കും അത് കണ്ടൊന്നും പേടിക്കേണ്ട അത് കണ്ട് നിങ്ങള്‍ വല്ല്യ പ്രോഗ്രാമ്മര്‍ ആയി എന്ന് അഹങ്കരിക്കെണ്ടതില്ല :). ഇനി നമ്മള്‍ മുമ്പേ റെഡിആക്കിവെച്ച  extract ചെയ്ത ദ്രുപല്‍ public_html എന്ന ഫയല്‍ തുറന്നു അവിടെ പേസ്റ്റ് ചെയ്യുക.പേസ്റ്റ് ചെയ്യാന്‍ പറ്റില്ലേല്‍ ഡ്രാഗ് ചെയ്ത് ഇട്ടാലും മതി.ഒരു കാര്യം കൂടി ശ്രെദ്ധിക്കണം നിങ്ങള്‍ drupal7.38 എന്ന ഫയല്‍ അല്ല കോപ്പി ചെയ്യണ്ടത്‌ അതിന്‍റെ അകത്തെ ഫയലുകളാണ് കോപ്പി ചെയ്യണ്ടത്.ഇനിയും മന്സിലയില്ലേല്‍ ഞാന്‍ വിശദമായി പറഞ്ഞു തരാം.Drupal 7.38 എന്ന ഫയല്‍ തുറക്കുക അതിനകത്ത് includes,misc,modules എന്നിങ്ങനെ ഫയല്‍ കാണും അതെല്ലാം ആണ് കോപ്പി ചെയ്യണ്ടത്‌. അപ്‌ലോഡ്‌ ആകുമ്പോള്‍  ഏറ്റവും താഴെ ഉള്ള കോളത്തില്‍ അപ്‌ലോഡ്‌ ആകുന്നത്‌ കാണാം.നിങ്ങളുടെ ഇന്റെര്നെടിനു വേഗത കുറവാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടും അതുകൊണ്ടാ ഞാന്‍ പറഞ്ഞത് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കാന്‍  മനസ്സിലായോ? നിങ്ങള്‍ ഈ വഴി ആണ് തിരഞ്ഞെടുത്തതെങ്കില്‍ ഈ മൂന്നു വഴികള്‍ കഴിഞ്ഞ് ചെയണ്ട കാര്യം നോക്കിയാല്‍ മതിയാകും

 

വഴി രണ്ട് (എളുപ്പമാണ്)

നിങ്ങള്‍ hostinger ല്‍ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തിട്ടുന്ണ്ടേല്‍ ചെയ്യണ്ട.  ശേഷം
 FTP PASSWORD CHANGINGഎന്നത് കാണുക എന്നിട്ട് പാസ്സ്‌വേര്‍ഡ്‌ മാറ്റുക പിന്നെ താഴെ കാണുന്നത് പോലെ ചെയ്യുക



ഫയല്‍ മാനേജര്‍ 2 തിരഞ്ഞെടുക്കുക  അപ്പോള്‍ ചിലപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ചോദിച്ചേക്കാം ചോദിച്ചാല്‍ നിങ്ങള്‍ ചേഞ്ച്‌ ചെയ്ത FTP PASSWORD ടൈപ്പ് ചെയ്യുക.ഇനി ദ്രുപല്‍ അപ്‌ലോഡ്‌ചെയ്യുക എന്നതാണ് അടുത്ത ദൌത്യം File Manager 2 സെലക്ട്‌ ചെയ്താല്‍ വരുന്ന സൈറ്റ് താഴെ കൊടുത്തിരിക്കുന്നത്‌ പോലെ ആവും


ഇവിടെ Public_htmlലില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ അത് തുറക്കും


അപ്പോള്‍ Upload എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ public_htmlലില്‍ ഇത്രേം സാധനങ്ങള്‍ ഉണ്ടാവില്ല.അത് കൊണ്ട്  എനിക്കിത്രേം സാധനം ഇല്ലേന്നു ഓര്‍ത്ത് ഇരുന്ന് പോയേക്കരുത്‌
ശേഷം മറ്റൊരു പേജ് പ്രേക്ത്യക്ഷപ്പെടും 


വലതു വശത്തെ Broweല്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ ദ്രുപല്‍  ഫയല്‍ കാണിച്ചു കൊടുക്കുക.ഒരു കാര്യം ഈ വഴി ഉപയോഗിക്കുമ്പോള്‍ ദ്രുപല്‍ എക്ഷ്ട്രക്ട്ട് ചെയ്യേണ്ടതില്ല archive ഫയല്‍ വേണം കാണിച്ചു കൊടുക്കാന്‍ അതിനു ശേഷം മുകളിലുള്ള പച്ച നിറത്തിലുള്ള ടിക്ക് മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക .അതായതു ഫയിലിന്റെ പേരിന് ശേഷം.zip എന്നോ .tar.gz എന്നോ ഉള്ള ദ്രുപല്‍  ഫയല്‍(നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ).അപ്‌ലോഡ്‌ ചെയ്യാന്‍ കുറച്ചു സമയം എടുക്കും നിങ്ങള്‍ ക്ഷമിചിരിക്കണം.ബ്രൌസേരില്‍ ലോഡിംഗ് കാണിക്കുകയോ കനിക്കതിരിക്കുകയോ ചെയ്യാം.ഇതെല്ലം കഴിഞ്ഞ് വേറെ ഒരു പേജ് തുറന്ന് വരും
അതിലും
  പച്ച നിറത്തിലുള്ള ടിക്ക് മാര്‍ക്കില്‍ ക്ലിക്ക് ചെയ്യണം
 

ശേഷം back എന്ന നീല നിറത്തിലുള്ള ഐക്കനില്‍ ക്ലിക്ക് ചെയ്യണം

വഴി മൂന്ന്(വളരെ എളുപ്പം)

നിങ്ങളുടെ ഹോസ്ടിങ്ങേര്‍ Cpanelലില്‍ ഉള്ള  Auto Installer ക്ലിക്ക് ചെയ്യുക 


ശേഷം വരുന്ന പേജില്‍ ദ്രുപല്‍7.34 സെലക്ട്‌ ചെയ്യുക

നിങ്ങളുടെ ദ്രുപല്‍  user name, password എന്നിവ നല്‍കി Install എന്നതില്‍ ക്ലിക്ക് ചെയ്യു.മൂന്നാം വഴിയില്‍ പോയവര്‍ക്ക്  ദ്രുപല്‍ ഇന്സ്ടല്ലിംഗ് കഴിഞ്ഞിരിക്കുന്നു.ഈ ഇന്സ്ടല്ലിംങ്ങിന്റെ പോരായ്മ മനസിലായില്ലേ നിലവില്‍ ദ്രുപല്‍ 7.38 ആണ് ഏറ്റവും പുതിയ പതിപ്പ്.ഇന്‍സ്റ്റോള്‍ ചെയ്യുന്നതോ ദ്രുപല്‍ 7.34.അത് മാത്രമല്ല നിങ്ങള്‍ ഇംഗ്ലീഷ് പതിപ്പാണ്‌ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്.നിങ്ങള്ക്ക് മലയാളവും വേണമെങ്കില്‍ ചുറ്റി പോകാത്തേ ഒള്ളൂ.ഉള്ളത് കൊണ്ട് തൃപ്തി പ്പെടുന്നവര്‍ക്ക് ഇത് കുഴപ്പമില്ല.നിങ്ങള്‍ക്ക് മലയാളം സൈറ്റ് ആണ് തുടങ്ങേണ്ടതെങ്കില്‍ വഴി ഒന്നോ വഴി രണ്ടോ തിരഞ്ഞെടുക്കുക


DRUPAL MALAYALAM INSTALLING



നിങ്ങളെ ദ്രുപലില്‍ ഭാഷ മലയാളമോ/ഇംഗ്ലീഷോ ആയി ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എങ്ങനെ എന്ന് കാണിച്ചു തരാം 
നിങ്ങള്‍ക്ക് ദ്രുപല്‍ മലയാളമാണ് വേണ്ടതെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക അപ്പോള്‍ ഒരു സൈറ്റ് തുറന്നു വരും അത് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേത് പോലെ ആയിരിക്കും


നിങ്ങള്‍ Drupal 7.38 ആണ് ഡൌണ്‍ലോഡ് ചെയ്തത് എങ്കില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ അതായത് "ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന് ഞാന്‍ പറഞ്ഞിരുന്ന സൈറ്റിലെ Drupal 7.38 എന്നതിന് വലത് വശത്തുള്ള Download എന്ന ബട്ടണില്‍ വേണം ക്ലിക്ക് ചെയ്യാന്‍ അപ്പോള്‍ ഒരു സാധനം ഡൌണ്‍ലോഡ് ആകും.അതിന്റെ പേര് ചിലപ്പോള്‍ എങ്ങനെയായിരിക്കും "drupal-7.38.ml.po".ഇത്‌ വഴി ഒന്നോ രണ്ടോ തിരഞ്ഞെടുതവര്‍ക്ക് മാത്രമുള്ളതാണ്.


വഴി ഒന്ന് തിരഞ്ഞെടുത്തവര്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍


നിങ്ങളെ ഫയല്‍സില്ല ഉപയോഗിച്ച് സെര്‍വറുമായി കണക്ട് ചെയ്യുന്നത് പറഞ്ഞിരുന്നല്ലോ?മറന്ന് പോയെങ്കില്‍ മുകളിലത്തേ "CONNECTING TO YOUR SERVER USING FILEZILLA"എന്ന തലക്കെട്ടിന് താഴെ ഉള്ള വിവരങ്ങള്‍ വായിച്ച് മനസിലാക്കി ഫയല്‍സില്ല ഉപയോഗിച്ച് കണക്ട് ചെയ്യൂ.അതിനു ശേഷം Public_html ഓപ്പണ്‍ ചെയ്യൂ.profiles എന്ന ഫോള്‍ഡര്‍ തുറക്കുക  .അതിന്റെ അകത്തെ standard തുറക്കുക.അതിനകത്ത് translations എന്ന ഫോള്‍ഡര്‍ ഉണ്ടാകും അത്  തുറക്കുക അതിലേക്ക് നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത drupal-7.38.ml.po എന്ന ഫയല്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക

വഴി രണ്ട് തിരഞ്ഞെടുത്തവര്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ 

ഹോസ്ടിങ്ങേറില്‍ കയറുക അവിടുത്തെ File Manager 2 തുറക്കുക താഴെ  File Manager 2ന്‍റെചിത്രംനല്‍കിയിരിക്കുന്നു 

Public_html തുറക്കുക 


 
അതിലെ profiles എന്ന ഫോള്‍ഡര്‍ തുറക്കുക



വരുന്ന പേജില്‍ സ്റ്റാന്‍ഡേര്‍ഡില്‍ ക്ലിക്ക് ചെയ്യുക



 അത് കഴിഞ്ഞ് വരുന്ന പേജില്‍ translations ക്ലിക്ക് ചെയ്യുക



വലത്‌ വശത്ത് മുകളില്‍ ഉള്ള Upload എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക


വരുന്ന പേജില്‍ വലത് വശത്തെ browse എന്നതില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത് വച്ച drupal-7.38.ml.po എന്ന ഫയല്‍ കാണിച്ച് കൊടുക്കുക അതിനു ശേഷം പച്ച നിറത്തിലുള്ള ടിക്ക് മാര്‍കില്‍ ക്ലിക്ക് ചെയ്യുക.നമ്മള്‍ ഇപ്പോള്‍ അപ്‌ലോഡ്‌ ചെയ്തത് ദ്രുപല്‍ പരിഭാഷ സഹായിയാണ്‌. ഇനി താഴെ ഉള്ളത് കാണൂ (MySQL DATABASE CREATING )


MySQL DATABASE CREATING IN MALAYALAM


നിങ്ങള്‍ ഹോസ്ടിങ്ങേര്‍ Cpanelലില്‍  ലോഗ് ഇന്‍ ചെയ്യുക ശേഷം MySQL  Database എന്ന ഐക്കനില്‍ ക്ലിക്ക് ചെയ്യുക  
 
 അതിന് ശേഷം ഒരു  MySQL Database create ചെയ്യൂ




എന്നയിടത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് നല്കാം
എന്നയിത്തും നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് നല്കാം  എങ്കിലും കൊടുത്തത് തന്നെ കൊടുക്കുന്നത് ആവും ഉജിതം.പിന്നീട് PASSWORD നല്കുകുക അത് ഒന്ന് കൂടി ടൈപ്പ് ചെയ്യുക പിന്ന്ട് Create ബട്ടണില്‍ ക്ലിക്ക് ചെയ്യുക. എന്നത് U8** എന്നൊക്കെ തുടങ്ങുന്നതാണ്.നിങ്ങളുടെത് ചിലപ്പോള്‍ എന്റെതില്‍ നിന്നും വ്യത്യസ്തം ആയിരിക്കും നിങ്ങളുടെ MySQL Database വിവരങ്ങള്‍ അറിയാന്‍ ഇതേ പേജില്‍ താഴെ ഉള്ള List of Current MySQL Databases And Users  എന്ന ബോക്സില്‍ നോക്കിയാല്‍ മതിയാകും.ഈ വിവരങ്ങള്‍ ദ്രുപല്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ആവശ്യമാണ്.അതുകൊണ്ട് നിങ്ങളുടെ വെബ്‌ബ്രൌസേരില്‍ (Web browser) പുതിയ ഒരു ടാബ് തുറന്ന്‍ വേണം താഴെ കൊടുത്തിരിക്കുന്ന  കാര്യങ്ങള്‍ ചെയ്യാന്‍ .മിക്കവാറും web browserല്‍ + എന്ന ചിന്നമയിരിക്കും ന്യൂ ടാബ്.അല്ലെങ്കില്‍ ctrl ഉം t ഉം കീബോര്‍ഡില്‍  അമര്‍ത്തിയാല്‍ മതി






DRUPAL INSTALLING

നിങ്ങളുടെ വെബ്‌ബ്രൌസേരില്‍(Web browser) നിങ്ങളുടെ ഡൊമൈന്‍ നെയിം ടൈപ്പ് ചെയ്യുക.ഗൂഗിളില്‍ അല്ല ടൈപ്പ് ചെയണ്ടത് ഏറ്റവും മുകളിലത്തെ ബോക്സില്‍ mozilla firefoxന്‍റെ ചിത്രം താഴെ കൊടുത്തിരിക്കുന്നു ഈ ചിത്രം കാണൂ

ഇപ്പോള്‍ മനസിലായില്ലേ.അവിടെ ഡൊമൈന്‍ നെയിം ടൈപ്പ് ചെയ്ത് enter കീ അമര്‍ത്തുക അപ്പോള്‍ തഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേതു പോലെ വരും 


Save and continue ബട്ടണില്‍ ക്ലിക്ക് ചെയ്യുക 


തുടര്‍ന്ന് വരുന്ന പേജിലും Save and continue ബട്ടണില്‍ ക്ലിക്ക് ചെയ്യുക
മലയളം സെലക്ട്‌ ചെയ്ത്  Save and continue ബട്ടണില്‍ ക്ലിക്ക് ചെയ്യുക


പിന്നീട് വരുന്ന പേജില്‍ നമ്മള്‍ ഉണ്ടാക്കിയ  MySQL Database വിവരങ്ങള്‍ നല്‍കുക ഉയര്‍ന്ന തലത്തിലുള്ള എന്നയിടത് ക്ലിക്ക് ചെയ്യുക അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ലോഡ് ആകും അത് താഴെ കൊടുത്തിരിക്കുന്നത്‌ പോലെ ആവും 

   
 localhost എന്നിടത് mysql.hostinger.in എന്ന്‍ ടൈപ്പ് ചെയ്യുക 
ഡാറ്റാബേസ് പോര്‍ട്ട്‌ എന്നയിടത്ത് ഒന്നും നല്‍കണ്ട 
ടേബിള്‍ പ്രെഫിക്സ്‌ എന്നിടത് dp_ എന്ന് നല്‍കാം എന്തിനാണ് ഇത് നല്‍കുന്നത് എന്നറിയാമോ? ഒരു MySQL ഡാറ്റാബേസില്‍ ഒന്നില്‍ അധികം വെബ്സൈറ്റ് അല്ലെങ്കില്‍ മാറ്റ്  സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നതിനാല്‍ ആണ് ടേബിള്‍ പ്രിഫിക്സ്
പിന്നീട് സൂക്ഷിച്ച് വെച്ച് തുടരുക എന്നിടത് ക്ലിക്ക് ചെയ്യുക 
അതിനുശേഷം തഴെ നല്‍കിയത് കാണാം 

ശേഷം മറ്റൊരു പേജ് തുറന്നു വരും

ഇവിടെ നിങ്ങളുടെ സൈറ്റ് വിവരങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ എന്നിവ നല്‍കി സൂക്ഷിച്ച് വെച്ച് തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അതിന് ശേഷം മറ്റൊരു പേജ് തുറന്നു വരും 

Visit your new site എന്നിടത് ക്ലിക്ക് ചെയ്യക 
ശേഷം താഴെ ഉള്ള ചിത്രം കാണുക

നിങ്ങളുടെ ദ്രുപല്‍ username password എന്നിവ നല്‍കി ലോഗിന്‍ ഇന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക 

ആശംസകള്‍ 

പിന്നെ ഒരു കാര്യം നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കു 

ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ? ഞാന്‍ എന്താ ഈ പറയുന്നത് അല്ലേ?സംഗതി വ്യക്തമാക്കി തരാം. നിങ്ങള്‍ എന്നെ അല്ല സഹായിക്കേണ്ടത് Google translateനെയാ.അതിന് Google translate പാലം ഇട്ടിട്ടില്ലല്ലോ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ? അത് പോട്ടെ. നിങ്ങളുടെ സൈറ്റില്‍ Google translate ഉള്‍പ്പെടുത്താം സൗജന്യമായി.ഇത് വഴി നിങ്ങളുടെ സൈറ്റ് 90ല്‍ അധികം ഭാഷകളില്‍ ലഭ്യമാകും.എങ്ങനെ ഉണ്ട്? ഇത് കൊണ്ട് ധാരാളം വായനക്കാരെ നിങ്ങളുടെ സൈറ്റില്‍ ഉള്‍പ്പെടുത്താം അതും പല ഭാഷകള്‍ സംസാരിക്കുന്നവരെ. നിങ്ങളെ ഇത് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.നിങ്ങള്‍ക്ക് ഇഷ്ടം ഉണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി. അതുകൊണ്ട് തന്നെ നിങ്ങളുടെ വിലപ്പെട്ട ഇന്റര്‍നെറ്റ്‌ ഡാറ്റാ ഞാന്‍ ഇല്ലാതാക്കുന്നില്ല ഇഷ്ടമുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വിശദമായ വിവരങ്ങള്‍ കാണുക

Like us

Powered by Blogger.