Like us

Breaking News
recent

Google translate for drupal (malayalam)

നിങ്ങള്‍ ആദ്യം translate.google.com എന്ന സൈറ്റില്‍ ചെല്ലു.അതിന് ശേഷം ഗൂഗിളില്‍ ലോഗിന്‍ ചെയ്യുക അതായത് ജിമെയിലില്‍ ലോഗിന്‍ ചെയ്യുക.ജിമെയില്‍,യുട്യൂബ്,ഗൂഗിള്‍ പ്ലേ എന്നിവയ്ക്ക് ഒന്നും പ്രത്യേകം അക്കൗണ്ട്‌ തുടങ്ങേണ്ട ജിമെയില്‍ മതി അതായത് ഗൂഗിള്‍ അക്കൗണ്ട്‌ . നിങ്ങള്‍ Google translateന്‍റെ താഴെ ഉള്ള Website Translator എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്താലും മതി.
താഴെ Google translate-ന്‍റെ ചിത്രം നല്‍കിയിരിക്കുന്നു



തുടര്‍ന്ന് വരുന്ന പേജ് താഴെ കൊടുത്തിരിക്കുന്നു


വരുന്ന പേജില്‍ Add to your website now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ മറ്റൊരു പേജ് തുറന്ന് വരും



അതില്‍ Website URL എന്നയിടത് സൈറ്റിന്റെ പേര് നല്‍കുക www എന്ന് ചേര്‍ത്ത് വേണം ഡൊമൈന്‍ നെയിം നല്കാന്‍.Website language എന്നയിടത് നിങ്ങളുടെ സൈറ്റ് നിലവില്‍ ഏത് ഭാഷയിലാണ് ഉള്ളത് എന്ന്‍ തിരഞ്ഞെടുക്കുക.പിന്നീട് Next> എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക


ശേഷം വരുന്ന പേജില്‍ Translate language എന്നിടത് All languages എന്നോ Specified languages എന്നോ സെലക്ട്‌ ചെയ്യുക.All language ആണെങ്കില്‍ 90ല്‍ അധികം ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനാകും. അല്ല നിങ്ങള്‍  Specified languages ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനാകും.Display Mode എന്നത് നിങ്ങളുടെ സൈറ്റില്‍ Google Translate എങ്ങനെ ആണ് ഇരിക്കണ്ടത് എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനവും Advancedന് താഴെ ഉള്ള 1 എന്ന് ഞാന്‍ മാര്‍ക്ക്‌ ചെയ്തിരിക്കുന്നത് യാന്ത്രികമായി നിങ്ങളുടെ സൈറ്റ് വിവര്‍ത്തനം ചെയ്യണോ എന്നതാണ്. 2 എന്നത് നിങ്ങളുടെ സൈറ്റില്‍ ഒന്നിലധികം ഭാഷകള്‍ ഉണ്ടെങ്കില്‍ അവിടെ ക്ലിക്ക് ചെയ്യുക .3 എന്നത് google analytics വഴി translate ചെയ്യുന്നത് മനസിലാക്കാന്‍ വേണ്ടി ഉള്ളതാണ്.google analyticsല്‍ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ആ ഐ.ഡി നല്‍കിയാല്‍ മതി. ശേഷം വരുന്ന പേജ് താഴെ കൊടിതിരിക്കുന്നു



അവിടെ കൊടുത്തിരിക്കുന്ന കോഡ് മുഴുവന്‍ കോപ്പി ചെയ്യുക.
അതിനു ശേഷം നിങ്ങള്‍ നിങ്ങളുടെ  ദ്രുപല്‍ സൈറ്റില്‍ ലോഗിന്‍ ചെയ്യുക



ശേഷം മുകളിലത്തെ Structureല്‍ ക്ലിക്ക് ചെയ്യുക



വരുന്ന പേജില്‍ blocks ല്‍ ക്ലിക്ക് ചെയ്യുക

അതിന് ശേഷം വരുന്ന പേജില്‍ Add  Block എന്നതില്‍ ക്ലിക്ക് ചെയ്യുക



അതിന് ശേഷം വരുന്ന പേജില്‍  Block title എന്ന ഭാഗത്ത്‌ ഒന്നും കൊടുത്തില്ലേലും കുഴപ്പമില്ല. അവിടെ നല്‍കുന്ന വാക്കാണ്‌ ബ്ലോക്കിന്റെ തലക്കെട്ട്‌ ആയി വരുന്നത് നിങ്ങള്‍ക്ക് Translate എന്ന്‍ ഇവിടെ ടൈപ്പ് ചെയ്യാം.Block description തീര്‍ച്ചയായും നിങ്ങള്‍ എന്തെങ്കിലും നല്‍കണം. അവിടെയും നിങ്ങള്‍ക്ക് Translate എന്ന് ടൈപ്പ് ചെയ്യാം .Block body എന്ന ഭാഗത്ത്‌ Google Translateല്‍ നിന്ന് നമ്മള്‍ കോപ്പി ചെയ്ത കോഡ് paste ചെയ്യാം.Text format , FullHTML ആക്കുക


 താഴെ തന്നിരിക്കുന്ന ചിത്രം ഇതേ പേജ് സ്ക്രോള്‍ ചെയ്യുമ്പോള്‍ കാണുന്നതാണ്.ദ്രുപലില്‍ അനേകം തീമുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനാവും ഓരോ തീമിലും translateന്‍റെ സ്ഥാനം ക്രെമീകരിക്കാന്‍ ആണ്   REGION SETTINGS. Save blockല്‍ അതിന് ശേഷം ക്ലിക്ക് ചെയ്യുക


Save blockല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ നല്‍കിയിരിക്കുന്ന തരത്തിലുള്ള പേജ് തുറന്ന് വരും.വന്നില്ലങ്കില്‍ Structure >> blocks തുറക്കുക.അപ്പോള്‍ നമ്മള്‍ Translate എന്ന് പേര് ഇട്ട ബ്ലോക്ക്‌ താഴെ കാണും അതില്‍ REGION തിരഞ്ഞെടുക്കുക.അതായത് ഈ ബ്ലോക്ക്‌ സൈറ്റില്‍ എവിടെയാണ് ഉണ്ടാവേണ്ടത് എന്ന് തീരുമാനിക്കുക. നിങ്ങള്‍ നേരത്തെ തന്നെ  REGION SETTINGS ബ്ലോക്ക്‌ നിര്‍മ്മിച്ച സമയത്ത് തിരഞ്ഞെടുതെങ്കില്‍ ഇത് വിട്ടേക്കൂ. ഒരു കാര്യം ഞാന്‍ ഫസ്റ്റ് സ്ലൈഡ് ബാര്‍ ആണ് ബ്ലോക്ക്‌ REGION ആയി തിരഞ്ഞെടുത്തത്.


ശേഷം നിങ്ങളുടെ സൈറ്റ് തുറക്കൂ. അതിന് നിങ്ങള്‍ Dashboardന് ഇടത്തായുള്ള Home ല്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ താഴെ കൊടുത്തിരിക്കുന്നത്‌ പോലെ Google Translate പ്രത്യക്ഷപ്പെടും



ചില തീമുകളില്‍ ചില REGION ല്‍ ഉള്ള ബ്ലോക്കുകള്‍ പ്രത്യക്ഷപ്പെടില്ല അപ്പോള്‍ നിങ്ങള്‍ യുക്തം  പോലെ ചെയ്യുക . FOOTER REGION മിക്ക തീമുകള്‍ക്കും കണ്ടുവരുന്നു. പക്ഷെ FOOTER REGION പെട്ടന്ന്‍ ആരുടെയും ശ്രദ്ധയില്‍ പെടണം എന്നില്ല.നിലവില്‍ ദ്രുപല്‍ ഇന്‍സ്റ്റോള്‍ ചെയ്യുംബോഴത്തെ  Default തീമില്‍ Translate FOOTER REGION ആക്കിയാല്‍ Powered by Drupal. എന്നയിടത് Translate വരും
ദ്രുപല്‍ സൈറ്റ് സൗജന്യമായി എങ്ങനെ ഉണ്ടാക്കേണ്ടത് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
#ദ്രുപല്‍ മലയാളം #ദ്രുപല്‍ ഗൂഗിള്‍ translate ഇന്‍സ്റ്റോള്‍#ദ്രുപല്‍#ഗൂഗിള്‍ translate#Google translate#translate.google.com#google translate malayalam community

Like us

Powered by Blogger.