Like us

Breaking News
recent

പ്രോഗ്രാമ്മിംഗ്

Programming
ഒരു കമ്പ്യൂട്ടര്‍ വ്യുഹത്തെ, ഫലപ്രദമായി ഉപയോഗിക്കുവാന്‍ വേണ്ട നിര്‍ദ്ധേശങ്ങള്‍(പ്രോഗ്രാം) എഴുതുകയും, കംമ്പ്യൂട്ടറിന് നല്‍കുകയും ചെയ്യുന്ന പ്രക്രിയ. കമ്പ്യൂട്ടരിന്റെ അടിസ്ഥാന ഘടകങ്ങളായ ലോജിക് ഗേറ്റുകളെ വേണ്ടവിധം ക്രെമീകരിച്ചാണ്,കമ്പ്യൂട്ടറുകളെ സൃഷ്ടിക്കുക. ലോജിക് ഗേറ്റുകളുടെ ഇന്പുട്ടിലേക്ക് വേണ്ടരീതിയിലുള്ള സിഗ്നലുകള്‍ എത്തുമ്പോഴാണ് കമ്പ്യൂട്ടര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സിഗ്നലുകള്‍ അതാത് സമയങ്ങളില്‍ സൃഷ്ടിക്കുകയും, യുക്തമായ സ്ഥാനങ്ങളില്‍ എത്തിക്കുകയുമാണ് പ്രോഗ്രാമ്മിങ്ങിലൂടെ സാധിക്കുന്നത്. ഒരു കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളംപ്രോഗ്രാമുകള്‍ രണ്ട് വിധത്തിലുണ്ട്.  സ്വിച്ചിട്ടാല്‍ പ്രവര്‍ത്തനസന്നദ്ധമാവുന്നതിന് കമ്പ്യൂട്ടറിനെ സജ്ജമാക്കുന്നതാണ് ഒരിനം. ഇത് കമ്പ്യൂട്ടര്‍ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രോഗ്രാം ഉണ്ടാക്കുന്നതും കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുന്നതും നിര്‍മാതാക്കളാണ്. ഉപയോക്താവ് തന്നെ വികസിപ്പിച്ചെടുക്കന്നതാണ് രണ്ടാമത്തേത്. തങ്ങള്‍ക്ക് നിര്‍ധരിക്കുവനുള്ള പ്രശ്നത്തിന് അനുയോജ്യമായ പ്രോഗ്രാം ആയിരിക്കും ഇത്. ഏതെങ്കിലും ഉയര്‍ന്നതല ഭാഷയിലായിരിക്കും ഇതെഴുതുന്നത്. ഈ രണ്ട് വിധത്തിലും ഉള്ള പ്രോഗ്രാമ്മുകളെയാണ് സോഫ്റ്റ്‌വെയറുകള്‍ എന്ന് വിളിക്കുന്നത്.  

Like us

Powered by Blogger.