Like us

Breaking News
recent

ഗൂ.ഗിള്‍(goo.gl)

ചില വെബ്സൈറ്റ് / ലിങ്ക് http://goo.gl/ എന്നൊക്കെ ഉള്ള ലിങ്ക് ചിലര്‍  എങ്കിലും ശ്രെദ്ധിച്ചിരിക്കും.ഇതും ഗൂഗിളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാവും നിങ്ങള്‍ ചിന്തിക്കുനത് അല്ലേ? ആണ് ഒരു ബന്ധമുണ്ട് ഇത് ഗൂഗിളിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു സൈറ്റ് ആണ്. അപ്പോള്‍ നിങ്ങള്‍ കണ്ട ലിങ്ക് ഗൂഗിളിന്റെ ലിങ്ക് ആയിരുന്നോ ? അതല്ല. ഗൂ.ഗിള്‍(goo.gl) എന്നത് ഒരു യു.ആര്‍.എല്‍ ഷോര്‍ട്ട്നെര്‍ ആണ്(URL Shortener ) ആണ്. അതായത് വല്യ പേര് ഉള്ള സൈറ്റുകള്‍ക്ക് ചെറിയ പേര് കൊടുക്കുന്നു. ഉദാഹരണം പറയാം  https://abc.xyz/anything/everything എന്ന ലിങ്ക് https://goo.gl/acbm1 എന്നൊക്കെ ആക്കി ഗൂഗിള്‍ ആക്കി തരും.അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ https://abc.xyz/anything/everything എന്ന സൈറ്റ് പ്രത്യക്ഷപ്പെടും.അതായത് Google URL Shortener ഒരു റീഡയറക്റ്റ് ചെയ്യുന്ന ഒരു സൈറ്റ് ആണ്. നേരത്തെ ഉദാഹരണം നല്‍കിയ ലിങ്ക് നിലവില്‍ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല അത് ഉദാഹരണം മാത്രമാണ്. പക്ഷെ https://abc.xyz എന്ന വെബ്സൈറ്റ് ഉണ്ട് അത് ആല്‍ഫബെറ്റ് എന്ന കമ്പനിയുടെ വെബ്സൈറ്റ് ആണ്. ഗൂഗിള്‍ ഇന്ന് ആല്‍ഫബെറ്റിന് കീഴിലുള്ള കമ്പനി ആണ്. അത് പോട്ടെ ലിങ്ക് ചെറുതാക്കിയാല്‍ എന്തെങ്കിലും ഗുണം വല്ലതും ഉണ്ടോ? ഉണ്ടല്ലോ ലിങ്ക് ചെറുതാക്കിയാല്‍ ആ ലിങ്ക് വഴി നിങ്ങളുടെ നിര്‍ദിഷ്ട സൈറ്റില്‍ കയറിയവരേക്കുറിച്ച് ചെറിയ വിവരങ്ങള്‍ നല്‍കും(ഗൂഗിള്‍ അക്കൌണ്ടില്‍ ലോഗ് ഇന്‍ ചെയ്താല്‍ മാത്രം). എത്ര പേര് ഈ ലിങ്ക് ഉപയോഗിച്ചു,ഏത്‌ രാജ്യത്തില്‍ നിന്നാണ് അവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തത്,അവര്‍ ഉപയോഗിച്ച ഡിവൈസ് ഏതാണ്, അവരുടെ ഡിവൈസിന്റെ ഒപ്പെറേടിംഗ് സിസ്റ്റം ഇതാണ്,ഏത് വെബ്‌ബ്രൌസര്‍ ആണ് ഉപയോഗിച്ചത് തുടങ്ങിയ വിവരങ്ങള്‍ ഈ സൈറ്റില്‍ നിന്ന് ലഭിക്കും. ഒരു പ്രശ്നം എന്തെന്നാല്‍ നമ്മള്‍ മനുഷ്യരാണ് നമ്മള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കുന്ന ചെറിയ പേരുകള്‍ ആണ് ഇഷ്ടം. പക്ഷെ Google URL Shortener ല്‍ ലിങ്കുകള്‍ യാന്ത്രികമായി ഉണ്ടാക്കുകയാണ്. അത് ഓര്‍ത്തിരിക്കാന്‍ പ്രയസം ആയിരിക്കും. നമ്മള്‍ക്ക് തന്നെ ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാമായിരുന്നെങ്കില്‍ കൂടുതല്‍ എളുപ്പം ആകുമായിരുന്നു ഇത്.

Like us

Powered by Blogger.