Like us

Breaking News
recent

മലയാളം എഴുത്ത്

ഗൂഗിൾ എഴുത്ത് ഉപകരങ്ങൾ  
ഇന്ന് മലയാളം എഴുത്ത് വളരെയധികം എളുപ്പം ഉള്ള ഒന്നാണ്.പക്ഷെ ഇതൊന്നും ആരും അറിയുന്നില്ല.ഇന്ന് എല്ലായിടത്തും മംഗ്ലിഷ് ആണല്ലോ ? ഇതിന് ഒരു മാറ്റം വേണ്ടേപക്ഷെ മലയാളം  സാധാരണ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യാന്‍ വളരെ പടാണ്. എന്നുകരിതി പുതിയ കീബോര്‍ഡ് വാങ്ങണ്ട. നിങ്ങള്‍ മംഗ്ലിഷില്‍ തന്നെ ടൈപ്പ് ചെയ്തോ പക്ഷെ പ്രത്യക്ഷപ്പെടുന്നത് മലയാളം അക്ഷരങ്ങള്‍ ആകും.എങ്ങനെ ആണ് അല്ലെ? ഗൂഗിള്‍ ആശാന്‍ നമ്മളെ സഹായിക്കാന്‍ കൂടെയുള്ളത്.ഗൂഗിൾ മിക്ക ഇന്ത്യൻ ഭാഷയിലും  എഴുതുവാൻ നമ്മേ  സഹായിക്കുന്നു.ഓണ്‍ലൈനിലും ഓഫ്‌ലൈനിലും  ഇത് ഉപയോഗിക്കാന്‍ സാധിക്കും.യാന്ത്രികമായി പൂരിപ്പിക്കുന്നരീതി ഇതിനെ  ഏറെ വ്യത്യസ്തമാക്കുന്നു.നിങ്ങള്ക്ക് ഇത് കൊണ്ട് ഇവിടെ വേണമെങ്കിലും മലയാളം എഴുതുവനാകും.കോപ്പി പേസ്റ്റ് ഒന്നും തന്നെ ഇല്ലാതെ!!!.ഗൂഗിള്‍ എഴുത്ത് ഉപകരണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്താല്‍ അതിനൊപ്പം വിര്‍ച്വല്‍ കീബോര്‍ഡും ഒപ്പം ഉണ്ടാകും. ഗൂഗിള്‍ എഴുത്ത് ഉപകരണങ്ങള്‍ വിന്‍ഡോസ്‌, ക്രോമിയം വെബ്‌ബ്രൌസര്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.ക്രോമിയം വെബ്‌ബ്രൌസറില്‍ നിങ്ങള്‍ക്ക് ഇത് ഒരു എക്സ്സ്റ്റെന്‍ഷന്‍ ആയി ഉപയോഗിക്കാം(ലിനക്സ്‌,വിന്‍ഡോസ്‌,മാക്,ആന്‍ഡ്രോയിട് തുടങ്ങിയവയില്‍ ക്രോമിയം വെബ്‌ബ്രൌസര്‍ ലഭ്യമാണ്). ഇതിന്റെ പ്രശ്നം എന്തെന്നാല്‍ ക്രോമിയം വെബ്‌ബ്രൌസറില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നതാണ്. നിങ്ങള്‍ക്ക് മറ്റാവിശ്യങ്ങള്‍ക്ക് കൂടി ഇത് പ്രവര്‍ത്തിപ്പിക്കണം എങ്കില്‍ വിന്‍ഡോസ്‌ ഓപ്പെറേറ്റിംഗ് സിസ്റ്റ്ത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക. ഗൂഗിള്‍ എഴുത്ത് ഉപകരണം ഓണ്‍ലൈന്‍ ആയി പരീക്ഷിച്ച് നോക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.ഗൂഗിള്‍ എഴുതുപകാരങ്ങള്‍ പ്രധാന പേജ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. താഴെ ചിത്രത്തില്‍ ഗൂഗിള്‍ എഴുതുപകാരങ്ങള്‍ പ്രധാന പേജ് ആണ് ഉള്ളത്. ചിത്രതിലേതുപോലെ ചെയ്ത് നോക്കൂ 


Scan this code to read this

Like us

Powered by Blogger.