Like us

Breaking News
recent

ജൂംല വെബ്സൈറ്റ് നിര്‍മാണം

Joomla website (ജൂംല വെബ്സൈറ്റ്)
താഴെ കൊടുത്തിരിക്കുന്ന സംഗതികള്‍ ഉണ്ടെങ്കില്‍ നമുക്ക് തുടങ്ങാം
1.നിങ്ങള്‍ക്ക് ഇ-മെയില്‍  ഉണ്ടാവണം  ഇല്ലെങ്കില്‍ ജിമെയിലില്‍ നിന്ന് ഒരു അക്കൗണ്ട്‌ തുടങ്ങു സൌജന്യമായി.നിങ്ങള്‍ക്ക് ഒന്ന് ഉണ്ടെങ്കില്‍ താഴെ കൊടിതിരിക്കുന്നത് വായിക്കൂ

നിങ്ങള്‍ക്ക് ഒരു ഡൊമൈന്‍(domain) നെയിം ആവശ്യമാണ് മനസിലായില്ല അല്ലേ? എങ്കില്‍ ഒരു  ഉദാഹരണം കാണൂ www.example.com.ഇപ്പോള്‍ മനസ്സിലായോ ? നിങ്ങള്‍ ഇതിനായി ഡൊമൈന്‍ രെജിസ്റ്റാറും ആയും  ബന്ധപ്പെടണം.മിക്ക ഡൊമൈനും സൌജന്യമല്ല .  ഉദാഹരണം .in/.com  തുടങ്ങിയവയിലൊക്കെ അവസാനിക്കുന്ന ഡൊമൈനുകള്‍ .വിരലില്‍ എണാവുന്ന  ഡോമൈനുകള്‍ മാത്രമാണ് സൌജന്യം!. നിങ്ങള്‍ക്ക് സബ്-ഡൊമൈന്‍ തിരഞ്ഞെടുത്ത് ഈ പ്രശ്നം പരിഹരിക്കാം. അല്ലെങ്കില്‍ ഡൊമൈന്‍ രെജിസ്ടര്‍ ചെയ്യണം.നിങ്ങളോട് എന്താണ് സബ് ഡൊമൈന്‍ എന്ന് പറയാന്‍ വിട്ടുപോയി www.blog.example.com ഒരു സബ്ഡൊമൈനിന് ഉദാഹരണമാണ്‌ . cu.cc സബ് ഡൊമൈന്‍ രേജിസ്ട്രാര്‍ക്ക് ഒരു ഉദാഹരണമാണ്‌. നിങ്ങള്‍ക്ക് ഇഷ്ടമുള്ള  പേര്.cu.cc എന്ന വിലാസം ഇത് നല്‍കും. നിങ്ങള്‍ക്ക് ഡൊമൈന്‍ തന്നെ വേണം എന്നാല്‍ സൌജന്യമയിരിക്കണം എന്ന് വാശി ഉണ്ടെങ്കില്‍ www.freenom.com സന്ദര്‍ശിക്കൂ ഇവിടെ തന്നെ പണം കൊടുത്തുള്ളതും സൌജന്യമായ  ഡൊമൈനുകള്‍  രെജിസ്ടര്‍ ചെയ്യാം എന്നതും പറഞ്ഞുകൊള്ളട്ടെ

താഴെ freenom.com എന്ന വെബ്സൈട്ടിന്റെ ചിത്രം നല്‍കിയിരിക്കുന്നു

 Find a new free domain എന്നയിടത്ത് നിങ്ങള്ക്ക് ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യുക അതിനു ശേഷം Check Availability എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.പിന്നീട് വരുന്ന പേജില്‍  Get it Now! എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശ്രെദ്ധിക്കുക നിങ്ങള്‍ സൌജന്യമാണ് തിരഞ്ഞെടുത്തതെന്ന്‍(USD 0.00) അതിനു ശേഷം നിങ്ങളുടെ വിവരങ്ങള്‍ നല്‍കുക.freenom നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഒന്നും ചോദിക്കുകയില്ല (സൌജന്യമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ മാത്രം)

മൂന്നാമതായി ഹോസ്റ്റിംഗ്(hosting) ആവശ്യമാണ് നിങ്ങള്‍ക്ക്  ഇത് ഇല്ലെങ്കില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ hostinger.in(ഹോസ്ടിങ്ങേര്‍.ഇന്‍) എന്ന വിലാസത്തില്‍ പോയി സൌജന്യമായി സൈന്‍ അപ്പ്‌ ചെയ്യൂ   നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ പണം കൊടുത്ത് ഉപയോഗിക്കൂ.ഈ സൈറ്റില്‍ സൌജന്യവും അല്ലാത്തതുമായ ഹോസ്റ്റിംഗ് സാധ്യമാണ് .നിങ്ങള്‍ക്ക് ഈ സേവനം ആയുഷ്കാലം സൌജന്യമായി ഉപയോഗിക്കാം അല്ലങ്കില്‍  നിങ്ങള്‍ പണം മുടക്കിയുല്ലതാണ് തിരഞ്ഞെടുക്കുന്നതെനെങ്കില്‍ ഒരു നിര്‍ദിഷ്ട സമയത്തിന് ശേഷം വീണ്ടും പണമടക്കേണ്ട വരും.നിങ്ങള്‍ sign up ചെയുന്നത് സൌജന്യമായാനങ്കില്‍ നിങ്ങള്‍ പണം അടക്കേണ്ട വരില്ല.നിങ്ങളുടെ  ബാങ്ക് അക്കൌണ്ടോ,മാസ്റ്റര്‍ കാര്‍ഡോ ,വിസ കാര്‍ഡോ ,പയ്പലോ , രൂപെ കാര്‍ഡോ സൈന്‍ അപ്പ്‌ ചെയുംബോഴോ സൌജന്യ  ഹോസ്റ്റിംഗ് അക്കൌണ്ട് തുടങ്ങുമ്പോഴോ ചോദിക്കില്ല


ഇതാണ്  ഹോസ്ടിങ്ങേര്‍ സൈറ്റ്. free hosting എന്നതിന് താഴെയുള്ള order now! എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ സൌജന്യമായി സൈന്‍ അപ്പ്‌ ചെയ്യാം(അക്കൌണ്ട് തുടങ്ങാം).
നിങ്ങള്ക്ക് കൂടുതല്‍ സൌജന്യ  ഹോസ്ടിങ്ങ് ദാതാക്കളെ  കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങള്‍ ഹോസ്ടിങ്ങേരില്‍ അക്കൌണ്ട് തുടങ്ങിയല്ലോ അല്ലേ?  hostinger.in (ഹോസ്ടിങ്ങേര്‍.ഇന്‍)  കയറി ഒരു അക്കൌണ്ട് ഉണ്ടാക്കൂ ( അക്കൌണ്ട് ഇല്ലങ്കില്‍ മാത്രം)
അതിനു ശേഷം New Hosting account എന്ന ബട്ടണില്‍ ക്ലിക്ക്ചെയ്യുക free hosting order ചെയുക
ശേഷം താഴെ കൊടുത്തിരിക്കുന്ന പോലെ ഉള്ള  പേജ് കാണാം 

subdomain എന്നതിന് വലതു വശത്ത് ഒരു വെളുത്ത നിറത്തില്‍ ഒരു ബോക്സ്‌ കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ ഡൊമൈന്‍ ആകും അതില്‍ നിങ്ങളുടെ ഡൊമൈന്‍ നെയിം നല്‍കുക.ശേഷം മറ്റ് വിവരങ്ങള്‍ നല്‍കി Continue എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

അടുത്തതായി നിങ്ങളുടെ ഡൊമൈന്‍ hostinger.in ലേക്ക് പോയിന്റ്‌ ചെയ്യണം നിങ്ങള്‍ freenom ആണ് ഡൊമൈന്‍ രെജിസ്ടര്‍ ചെയ്യാന്‍ ഉപയോഗിച്ചതെങ്കില്‍ അതില്‍ ലോഗിന്‍ ചെയ്യൂ  അവിടെ മുകളിലുള്ള domains എന്നതില്‍ മൗസ് കൊണ്ടുവരുക അപ്പോള്‍ My domains കാണാം അത് ക്ലിക്ക് ചെയ്യുക അത് കഴിഞ്ഞ് നിങ്ങളുടെ ഡൊമൈന്‍റെ വലതുവശത്തുള്ള  Manage Domain ക്ലിക്ക് ചെയ്യുക  അതുകഴിഞ്ഞ്  താഴെ ഉള്ള ചിത്രം കാണൂ

DOMAIN POINTING TO YOUR SERVER IN MALAYALAM



നിങ്ങളുടെ ഡൊമൈന്‍ സെലക്ട്‌ ചെയ്ത് അവിടെയുള്ള Manage Tools ക്ലിക്ക് ചെയ്യുക അപ്പോള്‍
താഴെ Nameservers എന്നത്‌ വരും അവിടെ ക്ലിക്ക് ചെയ്യുക വരുന്ന പേജില്‍  Use default nameservers എന്നതിലെ കുത്ത് മാറ്റി Use custom nameservers (enter below) എന്നതിലേക്ക് ആക്കണം  താഴെ Nameserver1,2,3,4 എന്നയിടത്  യഥാക്രമം താഴെ  പറയുന്നപോലെ ആക്കണം
NS01.FREENOM.COM  എന്നത് NS1.HOSTINGER.IN ആക്കണം
NS02.FREENOM.COM  എന്നത് NS2.HOSTINGER.IN ആക്കണം
NS03.FREENOM.COM  എന്നത് NS3.HOSTINGER.IN ആക്കണം

NS04.FREENOM.COM  എന്നത് NS4.HOSTINGER.IN ആക്കണം
പിന്നെ Hostinger ല്‍ ലോഗ് ഇന്‍ ചെയ്യുക
ശേഷം Autoinstaller ല്‍ ക്ലിക്ക് ചെയ്യുക.Joomla യില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ജൂംല വെബ്സൈറ്റ് തയ്യാര്‍ ആയി

Like us

Powered by Blogger.